കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി; മലയാളി പിടിയിൽ

കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തി; മലയാളി പിടിയിൽ

ബെംഗളൂരു: കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഗിരീഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം. പ്രതി ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി തലപ്പുഴയിൽ ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കുടുംബത്തെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ രാമരാജന്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് കരിയന്റെ വീട്ടിലേക്ക് താമസം മാറിയത്.

TAGS: CRIME | KARNATAKA
SUMMARY: Man from wayanad arrested for killing four of a family

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *