പാലായില്‍ തീകൊളുത്തി ഭാര്യാമാതാവിനെ കൊന്നു; തീ പടര്‍ന്ന് മരുമകനും മരിച്ചു

പാലായില്‍ തീകൊളുത്തി ഭാര്യാമാതാവിനെ കൊന്നു; തീ പടര്‍ന്ന് മരുമകനും മരിച്ചു

കോട്ടയം: പാലായില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യമാതാവിനെ തീ കൊളുത്തിക്കൊന്ന മരുമകനും മരിച്ചു. അന്ത്യാളം പരവരമ്പിൽ സോമന്റെ ഭാര്യ നിർമല (58) മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടർന്നാണ് മനോജും മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിർമലയുടെ മരുമകൻ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടർന്നുപിടിച്ചു.

മരിച്ച മനോജും ഭാര്യാമാതാവായ നിർമലയും തമ്മില്‍ ചില കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച്‌ തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു.

TAGS : KOTTAYAM
SUMMARY : He set fire to Pala and killed his mother-in-law; The son-in-law also died in the fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *