വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി ബിജുവാണ് (40) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമിച്ച കൊല്ലം മടത്തറ സ്വദേശി രാജീവ് പോലീസ് കസ്റ്റഡിയിലാണ്.

പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ വിവാഹം ചെയ്‌തു നൽകാനാകില്ലെന്ന് ബിജു രാജീവിനോട്‌ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിനെ രാജീവ്‌ മർദിച്ചത്. രാത്രിയിൽ വീടിനടുത്തുള്ള ജംഗ്‌ഷനിൽ വച്ച് ഇയാൾ ബിജുവിനെ മർദ്ദിക്കുകയായിരുന്നു. അടിച്ചു വീഴ്ത്തിയ ശേഷം പാറക്കല്ല് കൊണ്ടു തലയിൽ അടിക്കുകയായിരുന്നു. നവംബർ 17നായിരുന്നു സംഭവം.

ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ബിജു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. അന്നുതന്നെ പ്രതി രാകേഷിനെ പിടികൂടിയ പോലീസ് ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെ ചുമത്തി കേസെടുത്തിരുന്നു.

TAGS: KERALA | MURDER
SUMMARY: Man murders father of girl for for denying marriage proposal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *