വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി

വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി. ചിക്കോടിയിലെ നിപാനി അക്കോല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മംഗള നായക് (45), പ്രജ്വല് നായക് (18) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രതികളായ രവി, സുഹൃത്ത് ലോകേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അക്കോല ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്താണ് മംഗളയും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ മകൾ രവിയുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച പെൺകുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ട് രവി മംഗളയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യം മംഗള നിരസിച്ചു. ഇതിൽ പ്രകോപിതനായ രവി, മംഗളയേയും പ്രജ്വലിനെയും ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

TAGS: KARNATAKA | MURDER
SUMMARY: Man kills mother son duo for rejecting marriage proposal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *