രഹസ്യബന്ധം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

രഹസ്യബന്ധം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവിൽ താമസക്കാരനുമായ മഹേഷ് കുമാർ (46) ആണ് ഭാര്യ മീനയെ (35) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഹുളിമാവിലാണ് സംഭവം. മീനയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, മഹേഷ്കുമാറിനെ വീട്ടിൽ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്കുമാറിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാളെ സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം മീന അടുത്തിടെ ഭർത്താവിനോട് സമ്മതിച്ചിരുന്നു. ഇതിൽനിന്ന് പിന്മാറാനും യുവതി കൂട്ടാക്കിയില്ല. ഇതോടെ യുവതിയെ കൊലപ്പെടുത്താൻ മഹേഷ്‌ തീരുമാനിക്കുകയായിരുന്നു. ഭാര്യയോട് അമിത സ്നേഹമുണ്ടായിരുന്ന ഇയാൾ പിന്നീട് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Man kills wife commits suicide over extra marital affair

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *