ഡ്രൈവിംഗിനിടെ ഐപിഎൽ കണ്ടു; യുവാവിന്  പിഴ ചുമത്തി

ഡ്രൈവിംഗിനിടെ ഐപിഎൽ കണ്ടു; യുവാവിന് പിഴ ചുമത്തി

ബെംഗളൂരു: വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ഐപിഎൽ മത്സരം കണ്ട യുവാവിന് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. 1,500 രൂപയാണ് ബെംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നൽകേണ്ടി വന്നത്. ശിവാജിനഗറിലെ ബ്രോഡ്‌വേ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് യുവാവ് ഐപിഎൽ മത്സരം കണ്ടത്.

തുടർന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രശാന്തിനെതിരെ പോലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നൽകി ബോധവത്കരണ ക്ലാസിന് അയച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രശാന്തിൽ നിന്ന് രേഖമൂലം എഴുതി വാങ്ങിയതായും പോലീസ് അറിയിച്ചു.

TAGS: BENGALURU | FINE
SUMMARY : Man imposed fine on watching ipl during driving

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *