അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിൽ കീഴടങ്ങി

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിൽ കീഴടങ്ങി

ബെംഗളൂരു: അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭാര്യയെയും മകളെയും മരുമകളെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പീനിയയിലാണ് സംഭവം. ഹോംഗാര്‍ഡ് ആയി ജോലിചെയ്യുന്ന ഗംഗരാജു (40) ആണ് കൊലനടത്തിയത്. പിന്നീട് ഇയാൾ പീനിയ പോലീസിൽ കീഴടങ്ങുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചോരയൊലിക്കുന്ന വാളും കയ്യില്‍പ്പിടിച്ചാണ് ഗംഗരാജു പീനിയ സ്റ്റേഷനിലെത്തിയത്. മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു കീഴടങ്ങല്‍. സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിവരിച്ചതിനു പിന്നാലെ പോലീസ് ഇയാളുടെ ചൊക്കസാന്ദ്രയിലെ വീട്ടിലെത്തി. മൂന്നുപേരും ചോരയില്‍ കുളിച്ചുകിടക്കുന്ന കാഴചയാണ് പൊലീസ് കണ്ടത്. മൂന്നുപേരുടേയും കഴുത്തിലുള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ട്. ഗംഗരാജുവിന്റെ ഭാര്യ ഭാഗ്യ (38), മകള്‍ നവ്യ (19), മരുമകള്‍ ഹേമാവതി (23) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം. ഇതിന്റെ പേരില്‍ ഭാഗ്യയുമായി ഗംഗരാജു പലതവണ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൊലപാതകം തടയാന്‍ നിന്നതിന്റെ പേരിലായിരുന്നു മകളെയും മരുമകളെയും കൊലപ്പെടുത്തിയതെന്നും ഗംഗരാജു പോലീസിനോട്‌ പറഞ്ഞു.

TAGS: KARNATAKA | MURDER
SUMMARY: Man murders wife, daughter, daughter in law for suspecting extra marital affair

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *