കൗതുകത്തിനായി മെട്രോ എമർജൻസി ബട്ടൺ അമർത്തി; യുവാവിന് 5000 രൂപ പിഴ ചുമത്തി

കൗതുകത്തിനായി മെട്രോ എമർജൻസി ബട്ടൺ അമർത്തി; യുവാവിന് 5000 രൂപ പിഴ ചുമത്തി

ബെംഗളൂരു: കൗതുകത്തിനായി മെട്രോ ട്രെയിനിന്റെ എമർജൻസി ബട്ടൺ അമർത്തിയ യുവാവിന് പിഴ ചുമത്തി ബിഎംആർസിഎൽ. വിവേക് ​​നഗർ സ്വദേശിയായ ഹേമന്ത് കുമാറാണ് പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനിൽ വെച്ച് എമർജൻസി പാനിക് ബട്ടൺ അമർത്തിയത്. ട്രിനിറ്റി സ്‌റ്റേഷനിൽ നിന്ന് വരികയായിരുന്ന ട്രെയിനിലെ ഇടിഎസ് ബട്ടൺ ഹേമന്ത് അമർത്തുകയായിരുന്നു. ഇതോടെ ട്രെയിൻ എംജി മെട്രോ സ്റ്റേഷനിൽ നിർത്തി.

ബിഎംആർസിഎൽ ഉദ്യോഗസ്ഥർ ഉടൻ ട്രെയിനിൽ കയറി പരിശോധിച്ചെങ്കിലും താൻ ബട്ടൺ അമർത്തിയ കാര്യം ഹേമന്ത് സമ്മതിച്ചില്ല. പിന്നീട് സിസിടിവി പരിശോധിച്ചതോടെയാണ് ബട്ടൺ ഹേമന്ത് തന്നെയാണ് അമർത്തിയതെന്ന് സ്ഥിരീകരിച്ചത്. കബ്ബൺ പാർക്ക്‌ മെട്രോ സ്റ്റേഷനിലേക്കായിരുന്നു ഇയാൾ ടിക്കറ്റ് എടുത്തത്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം ട്രെയിൻ എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിർത്തിയിട്ടുണ്ട്. യുവാവിൽ നിന്ന് 5000 രൂപ പിഴ ചുമത്തിയതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru man presses Namma Metro’s emergency button for fun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *