സർവീസ് മോശമെന്ന് ആരോപണം; ഒല ഓഫിസിന് തീയിട്ട യുവാവ് പിടിയിൽ

സർവീസ് മോശമെന്ന് ആരോപണം; ഒല ഓഫിസിന് തീയിട്ട യുവാവ് പിടിയിൽ

ബെംഗളൂരു: സർവീസ് മോശമെന്ന് ചൂണ്ടിക്കാട്ടി യുവാവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ടു. കലബുർഗിയിലാണ് സംഭവം. സംഭവത്തില്‍ കലബുർഗി സ്വദേശി മുഹമ്മദ് നദീമിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ സര്‍വീസ് സംബന്ധിച്ച പരാതിയില്‍ പരിഹാരം കാണത്തതില്‍ ക്ഷുഭിതനായാണ് യുവാവ് ഷോറൂമിന് തീയിട്ടത്.

20 ദിവസം മുമ്പാണ് മുഹമ്മദ് നദീം ഷോറൂമില്‍നിന്ന് ഒല സ്‌കൂട്ടര്‍ വാങ്ങിയത്. എന്നാല്‍, സ്കൂട്ടർ സംബന്ധമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നദീം പലതവണ ഷോറൂമിലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഇതിന് പിന്നാലെയാണ് നദീം പെട്രോളൊഴിച്ച് ഷോറൂം കത്തിച്ചത്.

സംഭവത്തിൽ ആറ് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. 8.5 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഷോറൂം അധികൃതര്‍ അറിയിച്ചു.

TAGS: KARNATAKA | ARREST
SUMMARY: Man sets fire to electric scooter showroom in Kalaburagi, arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *