കുടുംബവഴക്ക്; മൂന്ന് മക്കളെയും കൊണ്ട് യുവാവ് നദിയിൽ ചാടി ജീവനൊടുക്കി

കുടുംബവഴക്ക്; മൂന്ന് മക്കളെയും കൊണ്ട് യുവാവ് നദിയിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് മൂന്ന് മക്കളെയും കൂട്ടി യുവാവ് നദിയിൽ ചാടി ആത്മഹത്യ ചെയ്തു. ഗദഗിലാണ് സംഭവം. മക്തുംപുരയിലെ മഞ്ജുനാഥ് രാജപ്പ അരകേരി (41), മക്കളായ ധന്യ (6), പവൻകുമാർ (4), മരുമകൻ വേദാന്ത് (3) എന്നിവരാണ് മരിച്ചത്. മുണ്ടർഗി താലൂക്കിലെ കോർലഹള്ളി പാലത്തിൽ നിന്ന് മൂന്ന് കുട്ടികളെ നദിയിലേക്ക് എറിഞ്ഞ ശേഷം രാജപ്പയും ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നാട്ടുകാരാണ് വിവരം പോലീസിനെയും ഫയർ ഫോഴ്‌സിനെയും അറിയിച്ചത്. ഫയർ ഫോഴ്സ് എത്തി മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മുണ്ടർഗി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗദഗ് പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Man ends life in Tungabhadra river with three children in Mundargi taluk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *