താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; കൂടെ പോയ യുവാവ് അറസ്റ്റില്‍

താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; കൂടെ പോയ യുവാവ് അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികള്‍ നാടുവിട്ട സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്റെ (26) അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ശനിയാഴ്ച രാവിലെയോടെയാണ് യുവാവിനെ താനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുംബൈയിൽനിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂർ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയത് യാദൃശ്ചികം എന്നും പോലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികൾ യുവാവിനെ പരിചയപ്പെട്ടത്. വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തിൽ ഇടപെട്ട് മുംബൈയിൽ നല്ല പരിചയമുള്ളയാളാണ് യുവാവ്.

TAGS: KERALA
SUMMARY: Man who went with missing girls im tanur arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *