അര്‍ജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

അര്‍ജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

തെറ്റ് ചെയ്തിട്ടില്ലെന്നും അർജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും ലോറിയുടമ മനാഫ്. അർജുന്റെ കുടുംബം എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മനാഫ്.

തന്നെ തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ തന്റെ അമ്മ തന്നെയാണെന്നും മനാഫ് പ്രതികരിച്ചു. ഈ വൈകാരികത വച്ചു തന്നെയാണ് അർജുൻ ജനഹൃദയങ്ങളില്‍ എത്തിയത് എന്നും കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാൻ ഇല്ലെന്നും മനാഫ്. അർജുന്റെ ചിത അടങ്ങും മുമ്പ് എന്നെ ക്രൂശിക്കരുതായിരുന്നു എന്ന് അഭിപ്രായമുണ്ട്. ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. യൂട്യൂബ് ചാനല്‍ തുടങ്ങിയത് തനിക്ക് അറിയാവുന്നവരിലേക്ക് വിവരം കൈമാറാന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

മനാഫ് വൈകാരികത ചൂഷണം ചെയ്തുവെന്നും മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്പെയുമായി ചേർന്ന് നാടകം കളിച്ചു എന്നും കുടുംബം ആരോപിച്ചിരുന്നു. മനാഫ് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രം നില്‍ക്കുന്നുവെന്നും, വൈകാരികത മുതലെടുത്ത് അർജുൻ്റെ പേരില്‍ പണം പിരിക്കുന്നുവെന്നും കുടുംബം. വാർത്താസമ്മേളനം വിളിച്ചു ചേർത്താണ് കുടുംബം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

TAGS : MANAF | ARJUN
SUMMARY : Manaf responded to Arjun’s family’s allegations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *