ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവം

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവം

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും വിശേഷാൽ പൂജകൾ നടക്കും. നവംബർ 22-ന് ആയില്യപൂജ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും. 12-ന് അന്നദാനം. ഡിസംബർ 16-ന് ധ്വജോത്സവത്തിന് കൊടിയേറും. 17 മുതൽ 21 വരെ ഘോഷയാത്രയോടെയും വിവിധ പരിപാടികളോടെയും ഉത്സവപൂജാ സമർപ്പണം. 22-ന് ഉത്സവബലി, പള്ളിവേട്ട. 23-ന് ആറാട്ടുപൂജ. 26-ന് മണ്ഡലവിളക്കുപൂജ. മഹാഅന്നദാനം. ജനുവരി 14-ന് മകരവിളക്കു പൂജ. 20-ന് രാത്രി എട്ടിന് മഹാഗുരുതിപൂജയും ഉണ്ടാകും.

ശബരിമലയ്ക്ക് യാത്രയാകുന്നവർക്ക് വേണ്ട സൗകര്യങ്ങളും ക്ഷേത്രത്തില്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *