നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിൽ ഇവി ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമാക്കുന്നു

നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിൽ ഇവി ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ചാർജിംഗ് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ (SOP) പരിഷ്കരിച്ച് കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (കെഇആർസി).

പുതുക്കിയ മാർഗനിർദേശ പ്രകാരം 250 കിലോവാട്ട് (kW) അല്ലെങ്കിൽ അതിൽ കൂടുതലുള്ള, ബിൽറ്റ്-അപ്പ് ഏരിയ 5,000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കോ ​​സമുച്ചയങ്ങൾക്കോ കുറഞ്ഞത് രണ്ട് ഇലക്ട്രിക് വാഹന ചാർജിംഗ് പോയിൻ്റുകളിൽ കുറയാതെ ഉണ്ടായിരിക്കണം. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി നിയമങ്ങൾ പാലിച്ചാവണം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടത്. അതാത് അപാർട്ട്മെൻ്റുകളിലെ അസോസിയേഷനുകൾ ചാർജിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു. മാളുകൾ, മൾട്ടിപ്ലക്സുകൾ, ടെക് പാർക്കുകൾ എന്നിവിടങ്ങളിലെ നിലവിലുള്ള ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടണമെന്നും ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

പുതിയ മാർഗനിര്‍ദേശങ്ങള്‍ വായിക്കാം :
[pdf-embedder url=”https://newsbengaluru.com/wp-content/uploads/2024/08/media_to_upload1722331998.pdf”]
<br>
TAGS : KARNATAKA ELECTRICITY REGULATORY COMMISSION | BENGALURU NEWS
SUMMARY : Mandatory EV charging points in apartments

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *