മംഗളൂരു ജയിലില്‍ പോലീസ് റെയ്ഡ്; ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

മംഗളൂരു ജയിലില്‍ പോലീസ് റെയ്ഡ്; ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിലില്‍ വ്യാഴാഴ്ച പുലർച്ചെ നാലോടെ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

25 മൊബൈൽ ഫോണുകൾ, ഒരു ബ്ലൂടൂത്ത് ഉപകരണം, അഞ്ച് ഇയർഫോണുകൾ, ഒരു പെൻഡ്രൈവ്, അഞ്ച് ചാർജറുകൾ, ഒരു ജോടി കത്രിക, മൂന്ന് കേബിളുകൾ എന്നിവയും പിടിച്ചെടുത്തതായി മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ മാധ്യമങ്ങളെ അറിയിച്ചു.

രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, മൂന്ന് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർമാർ, 15 ഇൻസ്പെക്ടർമാർ, 150 ഓളം ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. പിടികൂടിയ വസ്തുക്കൾ എങ്ങനെയാണ് ജയിലിലേക്ക് കടത്തിയതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
<br>
TAGS : MANGALURU
SUMMARY : Mangaluru Jail Police Raid; Phones and cannabis seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *