മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; മൂന്ന് പോലീസുകാര്‍ക്ക് സസ്പെൻഷൻ

മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; മൂന്ന് പോലീസുകാര്‍ക്ക് സസ്പെൻഷൻ

മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ കർണാടക മംഗളൂരുവില്‍ ആള്‍ക്കൂട്ടം മലയാളി യുവാവ് അഷ്റഫിനെ മർദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലയിങ്ക എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

മർദനമേറ്റ് വഴിയില്‍ കിടന്ന അഷ്‌റഫിനെ പോലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് ആരോപണം. ടാർപ്പോളിൻ ഷീറ്റ് ഇട്ട് മൂടി 2 മണിക്കൂർ ദേഹം വഴിയില്‍ കിടത്തി. അസ്വാഭാവിക മരണം എന്ന് മാത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. കൃത്യ വിലോപത്തിനും ആള്‍ക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതെ അലംഭാവം കാണിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

സംഭവത്തില്‍ 19 പേർക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ അഷ്റഫിൻ്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച്‌ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Mangaluru lynching; Three policemen suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *