മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ കുഡുപ്പുവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കെ.അനില്‍ എന്നയാളെ ഗോകക്കില്‍ നിന്നാണ് പിടികൂടിയത്.

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ആ ദിവസത്തെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയും കൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനും ദൃക്സാക്ഷികളില്‍ നിന്ന് സഹായം തേടാനും ശ്രമിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന 15 ഓളം വ്യക്തികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇവരില്‍ പലരുടെയും ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ് മംഗളൂരു കുഡുപ്പിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാര്‍ നടത്തിയ ആക്രമണത്തെ കുറിച്ച്‌ വിവരം ലഭിച്ചിട്ടും നടപടി എടുക്കാത്തതില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

TAGS : LATEST NEWS
SUMMARY : Mangaluru mob lynching; One more person arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *