മംഗളൂരുവില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

മംഗളൂരുവില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

കർണാടകയിലെ മംഗളൂരു ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാള്‍ മുഡൂർ കുത്താറുമദനി നഗറിലെ യാസീൻ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം.

ശക്തമായ മഴയില്‍ സമീപത്തെ മതിലിടിഞ്ഞ് വീട്ടിന് മുകളില്‍ പതിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

TAGS : MANGALORE | RAIN | DEATH
SUMMARY : Four members of family die in compound wall collapse over house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *