മണികണ്ഠ സേവസമിതി ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി
ണികണ്ഠ സേവ സമിതി സമാഹരിച്ച നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് അപേക്ഷകളുടെ കാർഡുകൾ പ്രസിഡന്റ്‌ സജി ചൈതന്യ, സെക്രട്ടറി വിനോദ്. വി, ജോയിന്റ് സെക്രട്ടറി മധു.കെ, ട്രഷറർ സുനേഷ്. ബി. എം എന്നിവർ ചേർന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്തിൽ നിന്നും സ്വീകരിക്കുന്നു.

മണികണ്ഠ സേവസമിതി ഭാരവാഹികള്‍ക്ക് നോര്‍ക്ക കാര്‍ഡുകള്‍ കൈമാറി

ബെംഗളൂരു:  നോര്‍ക്ക അംഗീകാരമുള്ള മണികണ്ഠ സേവസമിതി സമാഹരിച്ച പുതുക്കുന്നതിന് വേണ്ടിയുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ 142 കാര്‍ഡുകള്‍ സമിതി പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വിനോദ്. വി, ജോയിന്റ് സെക്രട്ടറി മധു.കെ, ട്രഷറര്‍ സുനേഷ്. ബി. എം എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫീസില്‍ എത്തി സ്വീകരിച്ചു.

ആരുണോദയ ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹൊസ്‌പേട്ട്, കേരള സമാജം ബിദറഹള്ളി, കേരള സമാജം മാoഗ്ലൂര്‍, കര്‍ണാടക മലയാളി കോണ്‍ഗ്രസ്, നന്മ, ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി, ചുവപ്പിന്റെ കാവല്‍ക്കാര്‍ എന്നി സംഘടനകള്‍ സമാഹരിച്ച പുതിയതും, പുതുക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകളുടെ കാര്‍ഡുകളും നോര്‍ക്ക ഓഫീസ് വഴി വിതരണം ചെയ്തു.
<br>
TAGS : NORKA ROOTS
SUMMARY : Manikanda Seva Samiti officials accepted NORKA cards

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *