മണിലാൽ ചിത്രം ഭാരതപുഴയുടെ ബെംഗളൂരുവിലെ പ്രദർശനം 21 മുതല്‍

മണിലാൽ ചിത്രം ഭാരതപുഴയുടെ ബെംഗളൂരുവിലെ പ്രദർശനം 21 മുതല്‍

ബെംഗളൂരു: നിരവധി ഡോക്യുമെൻ്ററി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മണിലാലിൻ്റെ ആദ്യ മുഴുനീള ചിത്രം ഭാരതപുഴയുടെ പ്രദർശനം ബെംഗളൂരുവിൽ മാർച്ച് 21 മുതൽ നടക്കും. എസ്. ജി. പാളയ ക്രൈസ്റ്റ് കോളേജിന് സമീപത്തുള്ള ശ്രീനിവാസ തീയറ്ററിൽ രാത്രി 10 നാണ് പ്രദർശനം.

സുഗന്ധി എന്ന ലൈംഗിക തൊഴിലാളിയായ യുവതിയുടെ സ്വതന്ത്ര സഞ്ചാരങ്ങളേയും തൃശൂർ നഗരത്തേയും അടയാളപെടുത്തിയ ചിത്രം 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയിരുന്നു. നിരവധി ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

സുഗന്ധിയായി സിജി പ്രദീപാണ് വേഷമിട്ടത്. ഇര്‍ഷാദ് അലി, സുനില്‍ സുഖദ, ദിനേശ് ഏങ്ങൂര്‍, ശ്രീജിത്ത് രവി, എം.ജി.ശശി, മണികണ്ഠന്‍ പട്ടാമ്പി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. റഫീക്ക് അഹമ്മദിന്റേയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേയും വരികകള്‍ക്ക് സുനില്‍കുമാര്‍ ആണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം ജോമോന്‍ തോമസ്‌.
<BR>
TAGS : ART AND CULTURE | CINEMA
SUMMARY : Manilal film Bharathapuzha to be screened in Bengaluru from 21st

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *