മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം

മണിപ്പൂർ: ബീരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്രപതി ഭരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്.

നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അജയകുമാര്‍ ബെല്ലയോട് ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭരണം ആരംഭിച്ചാല്‍ രണ്ടുമാസത്തിനകം പാര്‍ലമെന്റിനെ അംഗീകാരം നേടണം. ബീരേൻ സിംഗിന് പകരം സ്പീക്കർ ടി എസ് സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ ബീരേൻ പക്ഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം രാഷ്ട്രപതി ഭരണത്തിനെതിരെ മെയ്‌തെയ് വിഭാഗം കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്.

TAGS: MANIPUR
SUMMARY: Manipur handed over to presidential rule

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *