മണിപ്പൂർ സംഘർഷം; അഞ്ച് ജില്ലകളിൽ കർഫ്യൂ

മണിപ്പൂർ സംഘർഷം; അഞ്ച് ജില്ലകളിൽ കർഫ്യൂ

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 7 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.കലാപം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

 

ബിഷ്ണുപുർ ജില്ലയിലെ വന മേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷയ്ക്ക് നേരെ ആക്രമികൾ വെടിയുതിർത്തു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകൾ. അതേസമയം സംഘർഷം തുടരുന്ന ജിരിബാമിൽ നിന്ന് ഇന്ന് 6 മൃതദേഹങ്ങൾ കണ്ടെത്തി. കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നാണ് കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല്ലപ്പെട്ടവർ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയു. മണിപ്പൂരിൽ ഒരു കുടുംബത്തിൽ നിന്ന് ആറു പേരെ വിഘടന വാദികൾ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരുടേതാകാം മൃതദേഹങ്ങൾ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ജിരിബാം ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധമുണ്ടായി. 3 എംഎൽഎമാരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.
<br>
TAGS : MANIPUR CLASH
SUMMARY : Manipur conflict; Curfew in five districts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *