മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് 20ലേക്ക് മാറ്റി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് 20ലേക്ക് മാറ്റി

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തിരഞ്ഞെടുപ്പ് കോ​ഴ​ക്കേ​സി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. സുരേന്ദ്രനെയടക്കം ആ​റു​പേ​രെ വെറുതേവിട്ട കാസറഗോഡ് സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്​ ചോ​ദ്യം ​ചെ​യ്യു​ന്ന ഹർ​ജി ഹൈക്കോടതി ന​വം​ബ​ർ 20ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. വെ​റു​തെ​വി​ട്ട കാസറഗോഡ് സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഓ​ക്ടോ​ബ​ർ അ​ഞ്ചി​ലെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ൽ​കി​യ ഹർ​ജി​യാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു​വി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. നേ​ര​ത്തേ ഹർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹൈക്കോടതി, സെ​ഷ​ൻ​സ്​ കോ​ട​തി ഉ​ത്ത​ര​വ്​ സ്​​റ്റേ ചെ​യ്തി​രു​ന്നു.

പ്രതിപ്പട്ടികയിൽനിന്ന് സുരേന്ദ്രനെ ഒഴിവാക്കിയത്‌ മതിയായ കാരണങ്ങളില്ലാതെയാണെന്ന് പുനപരിശോധനാഹർജിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ രേഖകളേക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചത്. വിചാരണയ്ക്കുമുമ്പേ തീർപ്പുകൽപ്പിക്കുന്ന രീതിയുണ്ടായി. സുരേന്ദ്രനെതിരെ പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ പരിഗണിച്ചില്ല എന്നും അ​ധി​കാ​ര​പ​രി​ധി ലം​ഘി​ക്കു​ന്ന ഉ​ത്ത​ര​വാ​ണ് കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യ​തെന്നുമാ​ണ് സ​ർ​ക്കാ​ർ വാ​ദം.

2021ലെ ​നി​യ​മ​സ​ഭ തിരഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ച്ച കെ. ​സു​രേ​ന്ദ്ര​ന് അ​പ​ര​നാ​യി പ​ത്രി​ക ന​ൽ​കി​യ ബി.​എ​സ്.​പി​യി​ലെ കെ. ​സു​ന്ദ​ര​യെ സു​രേ​ന്ദ്ര​ന്റെ അ​നു​യാ​യി​ക​ൾ ത​ട​ങ്ക​ലി​ൽ​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പി​ന്നീ​ട് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും 8,300 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണും കോ​ഴ ന​ൽ​കി അ​നു​ന​യി​പ്പി​ച്ച് പ​ത്രി​ക പി​ൻ​വ​ലി​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. കോഴയായി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയിരുന്നു. കെ സുരേന്ദ്രനുപുറമെ ബിജെപി കാസറഗോഡ് മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ.
<BR>
TAGS : K SURENDRAN | MANJESHWARAM CORRUPTION CASE
SUMMARY : Manjeswaram election corruption case postponed to 20

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *