‘കണ്‍മണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ഇളയരാജ

‘കണ്‍മണി അൻപോട്’ ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ഇളയരാജ

മലയാളത്തില്‍ അടുത്തിടെ ഹിറ്റ് ആയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ ‘കണ്‍മണി അൻപോട്’ എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. തന്റെ അനുമതി തേടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.

സൗബിൻ ഷാഹി‍ർ, ബാബു ഷാഹി‍ർ, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നി‍ർമ്മാതാക്കള്‍. 1991-ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത കമല്‍ ഹാസൻ ചിത്രം ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കണ്‍മണി അൻപോട് കാതലൻ നാൻ’ എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്സ് റിലീസിന് ശേഷം കണ്‍മണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെൻഡായി മാറുകയും ഗുണ സിനിമ ചർച്ചയാവുകയും ചെയ്തിരുന്നു. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയുടെ ടീസറിന് ഇളയരാജ പാട്ട് ഉപയോഗിച്ചതിനും നിർമ്മാതാക്കള്‍ക്ക് അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *