മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ

മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള മനോലോ മാർക്വസിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായാണ് മാർക്വസിന്റെ നിയമനം. ഇന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനാണ് മനോലോയെ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ഐഎസ്എല്ലിലെ സഹ പരിശീലകരായ അന്‍റോണിയോ ലോപസ് ഹബാസിന്‍റെയും മോഹന്‍ ബഗാന്‍ പരിശീലകനായ സഞ്ജോയ് സെന്നിന്‍റെയും വെല്ലുവിളി മറികടന്നാണ് മാർക്വസ് ഇന്ത്യൻ പരിശീലകനാകുന്നത്. എഫ്സി ഗോവയുടെ ചുമതല അടുത്ത സീസൺ വരെ തുടരും. 2025 മുതൽ മുഴുവൻസമയ പരിശീലകനാകും. മൂന്നുവർഷത്തേക്കാണ് കരാർ. 2020 മുതൽ ഐഎസ്എല്ലിൽ പരിശീലക റോളിലുണ്ട്. 2023 വരെ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായിരുന്നു.
<BR>
TAGS : INDIAN FOOTBALL TEAM
SUMMARY : Manolo Marquez is the coach of the Indian football team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *