നിരവധി പേർ അവസരം കാത്തിരിക്കുന്നു, മഹാ കുംഭമേളയുടെ തീയതി നീട്ടണം; അഖിലേഷ് യാദവ്

നിരവധി പേർ അവസരം കാത്തിരിക്കുന്നു, മഹാ കുംഭമേളയുടെ തീയതി നീട്ടണം; അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: മഹാ കുംഭമേളയുടെ തീയതി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് അഭ്യർഥിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധിയാളുകള്‍ കുംഭമേളയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച് യാത്ര തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 75 ദിവസത്തെ മേളയാണ് നടന്നത്. ഇത്തവണ ദിവസം കുറവാണെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറച്ചുവെച്ചതായും അഖിലേഷ് യാദവ് ആരോപിച്ചു.

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് ഇത്തവണത്തെ കുംഭമേള നടക്കുന്നത്. മഹാശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്.വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് അനുസരിച്ച് 50 കോടിയില്‍ അധികം ആളുകള്‍ മഹാകുംഭമേളയില്‍ വിശുദ്ധ സ്‌നാനം അനുഷ്ടിച്ചെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.
<BR>
TAGS : MAHA KUMBHMELA | AKHILESH YADAV
SUMMARY : Many people wait for the opportunity, the date of Maha Kumbh Mela should be extended; Akhilesh Yadav

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *