നാവികസേനയില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

നാവികസേനയില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരം. ഇന്ത്യൻ നേവിയില്‍ 741 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയില്‍ ചാർജ്മാൻ, ഡ്രാഫ്റ്റ്സ്മാൻ, ഫയർമാൻ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ട്രേഡ്സ്മാൻ, ഫയർ എഞ്ചിൻ ഡ്രൈവർ, പെസ്റ്റ് കണ്‍ട്രോള്‍ വർക്കർ, എംടിഎസ്, കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഓഗസ്റ്റ് രണ്ട് വരെ ഓണ്‍ലൈനായാണ് അപേക്ഷ സമർ‌പ്പിക്കേണ്ടത്. ചാർജ്മാൻ-29, ഡ്രാഫ്റ്റ്സ്മാൻ-2, ഫയർമാൻ- 444, സയൻ്റിഫിക് അസിസ്റ്റൻ്റ്- 4, ട്രേഡ്സ്മാൻ- 161, ഫയർ എഞ്ചിൻ ഡ്രൈവർ- 58, പെസ്റ്റ് കണ്‍ട്രോള്‍ വർക്കർ- 18, എംടിഎസ്-16, കുക്ക്- 9 എന്നിങ്ങനെയാണ് ഒഴിവുകള്‍. 295 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ദിവ്യാംഗർ, എക്സ് സർവനീസ് , സ്ത്രീകള്‍ എന്നിവർക്ക് ഫീസില്ല. വിജ്ഞാപനത്തിനും മറ്റ് വിവരങ്ങള്‍ക്കുമായി joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

TAGS : JOB VACCANCY | NAVY | CAREER
SUMMARY : Many Vacancies in Navy; Apply now

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *