നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്.

ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ് മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവി കൂടിയായ ഗൗഡ. ശൃംഗേരി,​ നരസിംഹരാജപുര,​ കാ‌ർക്കള,​ ഉഡുപ്പി തുടങ്ങിയ മേഖലകളിൽ ഗൗഡയുടെ സാന്നിദ്ധ്യം അടുത്ത ദിവസങ്ങളിലായുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2016ലെ നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡറാണ് വിക്രം ഗൗഡ.

കർണാടക പോലീസും ആന്റി നക്‌സൽ ഫോഴ്‌സും ഹിബ്രി വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ അഞ്ച് മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടെന്ന് വിവരമുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത്. കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പോലീസ് പറയുന്നത്.
<br>
TAGS : MAOIST ENCOUNTER | CHIKKAMAGALURU NEWS
SUMMARY : Maoist commander Vikram Gowda, who survived the Nilambur encounter, was killed in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *