പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്

പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ചിന്റെ പേരിലാണ് പോലീസ് സ്വമേധയ കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തു. കണ്ടാൽ അറിയുന്ന ആളുകൾക്കെതിരെയാണ്  കേസെടുത്തത്.

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാർച്ചിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ചില പ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിലേക്കും ഓടിക്കയറി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.
<br>
TAGS : RAHUL MANKUTTATHIL
SUMMARY : March to Palakkad Municipality; Case against MLA in Rahul Mankuttathil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *