സിനിമ ഇൻഡസ്ട്രികൾ കിടുക്കി മാർക്കോ; കന്നഡ പതിപ്പിന്റെ റിലീസ് ജനുവരി 31ന്

സിനിമ ഇൻഡസ്ട്രികൾ കിടുക്കി മാർക്കോ; കന്നഡ പതിപ്പിന്റെ റിലീസ് ജനുവരി 31ന്

മലയാള സിനിമ ചരിത്രത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. കുമാർ ഫിലിംസ് ആണ് ചിത്രം കന്നഡയിൽ റിലീസ് ചെയ്യുക. പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ കരിയറിൽ വലിയ ഹിറ്റായ മാർക്കോ മലയാളത്തിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശിപ്പിക്കുന്നുണ്ട്. ഡിസംബർ 20ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ബോളിവുഡിൽ വൻ സ്വീകാര്യത നേടിയിരുന്നു. ഒപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു. ആ​ഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ താരങ്ങളും പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

TAGS: CINEMA | MARCO
SUMMARY: Unni mukundan starrer Marco to release in Kannada

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *