കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

കുടിവെള്ളത്തെ ചൊല്ലി തർക്കം; വിവാഹ ചടങ്ങുകൾ മുടങ്ങി

ബെംഗളൂരു: കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ചിത്രദുർഗ ഹിരിയൂരിലായിരുന്നു സംഭവം. ദാവൻഗരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുമകുരു ഷിറ താലൂക്കിലെ ചിരതഹള്ളിയിൽ നിന്നുള്ള സി.എ. അനിതയുടെയും വിവാഹത്തിന് മുമ്പുള്ള സൽക്കാരത്തിനിടെയാണ് സംഭവം. ഹിരിയൂർ ടൗൺ ഹാളിൽ വെച്ചായിരുന്നു സൽക്കാരം.

എന്നാൽ വന്ന അതിഥികൾക്ക് കുടിവെള്ളം തികഞ്ഞിരുന്നില്ല. ഇതേതുടർന്ന് വരന്റെയും, വധുവിന്റെയും ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ പോലീസ് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതേതുടർന്ന് വിവാഹചടങ്ങുകൾ ഇരുകൂട്ടരും റദ്ദാക്കുകയായിരുന്നു.

TAGS: KARNATAKA | WEDDING | DRINKING WATER
SUMMARY: Wedding cancelled in state amid clash over drinking water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *