അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ. 2022 ഒക്ടോബറിലാണ് ഗപ്ടിൽ ന്യൂസിലൻഡിനായി തന്റെ അവസാനം മത്സരം കളിച്ചത്. തന്റെ കരിയറിൽ ഉടനീളം പിന്തുണ നൽകിയ ന്യൂസിലൻഡ് ക്രിക്കറ്റ്, ടീമംഗങ്ങൾ, കോച്ചിംഗ് സ്റ്റാഫ് , കുടുംബാംഗങ്ങൾ എന്നിവരോട് ഗുപ്റ്റിൽ നന്ദി പറഞ്ഞു.

14 വർഷം നീണ്ട കരിയറിൽ ന്യൂസിലൻഡിനായി 47 ടെസ്റ്റുകളും 198 ഏകദിനങ്ങളും 122 ടി20കളും ഗപ്ടിൽ കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 23 സെഞ്ച്വറികൾ നേടി. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏക ന്യൂസിലൻഡുകാരനാണ് 38 കാരനായ ഗുപ്റ്റിൽ. 2015 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 237 റൺസെടുത്താണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.122 മത്സരങ്ങളിൽ നിന്ന് 3,531 റൺസുമായി ന്യൂസിലൻഡിന്റെ ഏറ്റവും വലിയ ടി20 റൺസ് സ്‌കോററായാണ് ഗുപ്റ്റിൽ വിരമിക്കുന്നത്.

2009 ൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിനത്തിലാണ് ഗുപ്റ്റിലിന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 2019 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്വപ്‌നങ്ങൾ ഇല്ലാതാക്കിയ എംഎസ് ധോണിയുടെ റണ്ണൗട്ടിനുപിന്നിലെ കരങ്ങളും അദ്ദേഹത്തിന്റെതാണ്.

TAGS: SPORTS | CRICKET
SUMMARY: Martin guptil announces retirement from international cricket

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *