സൊമാറ്റോയിലും കൂട്ടപ്പിരിച്ചുവിടല്‍; മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 600 ജീവനക്കാരെ

സൊമാറ്റോയിലും കൂട്ടപ്പിരിച്ചുവിടല്‍; മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 600 ജീവനക്കാരെ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ കൂട്ടപ്പിരിച്ചുവിടല്‍. ജോലി നല്‍കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് 600 കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റുകളെ പിരിച്ചുവിട്ടത്. ഭക്ഷ്യ വിതരണത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതും അനുബന്ധ സ്ഥാപനമായ ബ്ലിങ്കിറ്റില്‍ വർധിച്ച്‌ വരുന്ന നഷ്ടമാവുമാണ് പിരിച്ചുവിടുന്നതിനുള്ള കാരണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

കസ്റ്റമർ സപ്പോർട്ട് സേവനം മെച്ചപ്പെടുത്തുതിനായി സൊമാറ്റോ അസോസിയേറ്റ് ആക്സിലറേറ്റർ പ്രോഗ്രാം വഴി കഴിഞ്ഞ വർഷം ഏകദേശം 1,500 ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ അതില്‍ പലരുടെയും കരാർ പുതുക്കിയില്ല. പിരിച്ചുവിട്ട ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് കസ്റ്റമർ സപ്പോർട്ട് ടീമിനെ കുറയ്ക്കാനുള്ള സൊമാറ്റോയുടെ തീരുമാനം. അതില്‍ കസ്റ്റമർ സപ്പോർട്ട് പ്രവർത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിക്കുന്നതും ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ വളർച്ച മന്ദഗതിയിലാകുകയും ബിസിനസില്‍ ഉയർന്ന നഷ്ടം നേരിടുകയും ചെയ്യുന്നതിനാല്‍ പ്രവർത്തന ചെലവുകള്‍ കുറയ്ക്കാനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ഉന്നതസ്ഥാനത്തുള്ള ആളുകളുടെ രാജികളും 2025 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ സൊമാറ്റോയുടെ ലാഭത്തില്‍ 57% ഇടിവ് രേഖപ്പെടുത്തി. ഇതേ സമയം, വരുമാനം 64% വർദ്ധിച്ചെങ്കിലും, ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് വലിയ നഷ്ടങ്ങള്‍ നേരിടുന്നത് കമ്പനിക്ക് തിരിച്ചടിയായി.

TAGS : LATEST NEWS
SUMMARY : Mass layoffs at Zomato

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *