വയനാട് ഉരുൾപൊട്ടൽ; ജനകീയ തിരച്ചിൽ ഇന്നും

വയനാട് ഉരുൾപൊട്ടൽ; ജനകീയ തിരച്ചിൽ ഇന്നും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ നടത്തുക. ഇന്നലെ ജനകീയ തിരച്ചിലിൽ നിരവധി സാധനസാമഗ്രികൾ വീണ്ടെടുക്കാൻ സാധിച്ചിരുന്നു.

ഔദ്യോഗിക രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ ക്യാമ്പ് ഇന്ന് നടക്കും. മൃതദേഹാവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തിരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. ചാലിയാറിലും ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയാണ് തിരച്ചിൽ നടക്കുക. അ‌ഞ്ച് സെക്ടറുകൾ തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്. ചാലിയാർ മുഴുവൻ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

TAGS: WAYANAD | LANDSLIDE
SUMMARY: Mass search at wayanad landslide area for today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *