ആന്ധ്രപ്രദേശിലെ ഫാര്‍മ ഫാക്ടറിയിലെ സ്ഫോടനം; മരണം 17 ആയി

ആന്ധ്രപ്രദേശിലെ ഫാര്‍മ ഫാക്ടറിയിലെ സ്ഫോടനം; മരണം 17 ആയി

അമരാവതി: ആന്ധ്രപ്രദേശിലെ അനകപ്പല്ലേയിലെ മരുന്ന് ഫാക്ടറി യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 17 ആയി. 33 ജീവനക്കാർക്ക് ഗുരുതര പരുക്കേറ്റു. ഫാക്ടറി യൂണിറ്റിൽ കുടുങ്ങി കിടന്ന 13 പേരെ രക്ഷപ്പെടുത്തി. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. വൈദ്യുതി ലൈനിലുണ്ടായ തകരാറു മൂലം തീ പടര്‍ന്നു പൊട്ടി തെറി ഉണ്ടായതായാണ് പ്രാഥമിമ വിവരം. ഗുരുതരമായി പരുക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം.  ഉച്ചഭക്ഷണ സമയത്താണ് അപകടം സംഭവിച്ചതെന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.. അന്‍പതോളം തൊഴിലാളികള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. സ്‌ഫോടനത്തില്‍ അടര്‍ന്നു പോയ ഫാക്ടറി മേല്‍ക്കൂരയുടെ സ്ലാബുകള്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

മരിച്ച ഏഴുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിനു നായിഡു ഉത്തരവിട്ടു.
<br>
TAGS : BLAST | ANDRA PRADESH
SUMMARY : Massive explosion at drug factory in Andhra Pradesh.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *