കൊല്‍ക്കത്തയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു

കൊല്‍ക്കത്തയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. സംഭവത്തില്‍ ഐസിയുവിലായിരുന്ന രോഗി മരിച്ചു. ഇന്ന് രാവിലെയാണ് ഇസ്‌ഐ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായത്. 80ഓളം പേരെ രക്ഷിച്ച്‌ പുറത്തെത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി അധികൃതര്‍ വിലയിരുത്തുന്നത്.

ആശുപത്രിയുടെ താഴത്തെ നിലയിലെ വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേന അംഗങ്ങള്‍ ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

തീപിടിത്തമുണ്ടായതിന് പിന്നാലെ ബംഗാള്‍ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി സുജിത് ബോസ് ആശുപത്രിയിലെത്തി. എണ്‍‌പതോളം രോഗികള്‍ അകത്ത് കുടുങ്ങി. 20 മിനിറ്റിനുള്ളില്‍ തന്നെ ഇവരെയെല്ലാം പുറത്തെത്തിച്ചു. എന്നാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. മറ്റുള്ളവർക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ടി കെ ദത്ത പറഞ്ഞു.

TAGS : KOLKATA | FIRE | HOSPITAL
SUMMARY : Massive fire breaks out at ESI Hospital in Kolkata; The patient died in the ICU

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *