സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കാരണം പറയാനാകൂവെന്ന് തമിഴ്നാട് വൈദ്യുത ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.


<BR>
TAGS : SALEM
SUMMARY: Massive fire in Salem thermal power station: Two workers die tragically

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *