ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട; 2386 കിലോ ഹാഷിഷും 121 ഹെറോയിനും പിടികൂടി നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട; 2386 കിലോ ഹാഷിഷും 121 ഹെറോയിനും പിടികൂടി നാവികസേന

മുംബൈ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുംബൈ ഗുജറാത്ത് തീരങ്ങൾക്കിടയിൽ നവികസേനയുടെ വന്‍ ലഹരിവേട്ട. ഹാഷിഷും ഹെറോയിനും ഉൾപ്പെടെ 2,500 കിലോ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. നവികസേനുയുടെ നിരീക്ഷക സംഘങ്ങൾ ചേർന്നാണ് വൻ ലഹരി കടത്ത് കണ്ടെത്തിയത്.

സംശയാസ്പദമായ നിലയില്‍ കടലിൽ നീങ്ങുന്ന ബോട്ടിനെ കുറിച്ച് നാവികസേനയുടെ എയർ ക്രാഫ്ട് സംഘം വിവരം നൽകുകയായിരുന്നു. തുടന്ന് വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് തര്‍കശ് തിരച്ചിൽ നടത്തി. ബോട്ട് കണ്ടെത്തി.

മാര്‍ച്ച് 31ന് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കശിന് ലഭിക്കുന്നത്. തുടര്‍ന്ന് മേഖലയിലുണ്ടായിരുന്ന വിവിധ ബോട്ടുകളില്‍ പരിശോധന നടത്തുകയും ഒന്നില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു.
<BR>
TAGS : DRUGS | INDIAN NAVY
SUMMARY : Massive poaching in the Indian Ocean; Navy seized 2386 kg of hashish and 121 kg of heroin

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *