കോഴിക്കോട് കല്യാണ വീട്ടില്‍ വൻ കവര്‍ച്ച

കോഴിക്കോട് കല്യാണ വീട്ടില്‍ വൻ കവര്‍ച്ച

കോഴിക്കോട്: പേരാമ്പ്രയില്‍ കല്യാണ വീട്ടില്‍ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം. വിവാഹത്തിന് പങ്കെടുത്തവർ നല്‍കുന്ന ക്യാഷ് കവറുകള്‍ ഇട്ടുവെക്കുന്ന പണമടങ്ങിയ പെട്ടി ഉള്‍പ്പെടെ വാതില്‍ കുത്തി തുറന്നാണ് മോഷണം നടത്തിയത്.

വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌കോഡ് സ്ഥലം പരിശോധിച്ചു. ലക്ഷ കണക്കിന് രൂപ പെട്ടിയില്‍ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് വീട്ടുകാർ പറയുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമില്‍ വെച്ച്‌ പൂട്ടിയാതായിരുന്നു.

ഇന്നലെ രാത്രിയില്‍ വാതില്‍ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. സ്ഥലം സന്ദർശിച്ച പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണൻ അന്വേഷണം ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.

TAGS : ROBBERY
SUMMARY : Massive robbery at wedding house in Kozhikode

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *