അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പ്രസവത്തിനിടെ മരിച്ചത് 3350 യുവതികളെന്ന് റിപ്പോർട്ട്‌

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പ്രസവത്തിനിടെ മരിച്ചത് 3350 യുവതികളെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് അ‍ഞ്ച് വർഷത്തിനിടെ പ്രസവത്തിനിടെ മരിച്ചത് 3350 അമ്മമാരെന്ന് റിപ്പോർട്ട്‌. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. കോവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും റിപ്പോർട്ട്‌ ചെയ്തത്. 2019-20ൽ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്.

2020-21ൽ 714, 2021-22ൽ 595, 2022-23ൽ 527, 2023-24ൽ 518 എന്നിങ്ങനെയാണ് പ്രസവത്തിനിടെ മരിച്ച യുവതികളുടെ എണ്ണം. ഈ വർഷം ഇതുവരെ 348 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബെള്ളാരി ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നിലവാരമില്ലാത്ത മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് അഞ്ച് അമ്മമാർ മരിച്ചത് വിവാദമായിരുന്നു. അതേസമയം, നിലവിലെ ആരോഗ്യമേഖലയിലെ സാഹചര്യങ്ങൾ മെച്ചപ്പെടാൻ താൻ രാജിവെക്കണമെങ്കിൽ അതിന് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

TAGS: KARNATAKA | MATERNAL DEATH
SUMMARY: Over 3000 maternal deaths in past five years in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *