മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 63) അന്തരിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഐജെടി ഡയറക്ടർ ആയിരുന്നു. ബുധനാഴ്ച രാവിലെ 11.30-ഓടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു.

മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിലാണ് സിബി കാട്ടാമ്പള്ളി മലയാള മനോരമയില്‍ നിന്ന് വിരമിച്ചത്. മലയാള മനോരമയില്‍ സീനിയർ അസി. എഡിറ്ററായിരുന്നു. സ്റ്റേറ്റ്സ്മാൻ, ലാഡ്‍ലി മാധ്യമ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.


TAGS: SIBI KATTAMBALLI| KERALA|
SUMMARY: Media personality CB Kattampally passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *