കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളുടെ ഫീസ് വർധിപ്പിക്കില്ല

കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകളുടെ ഫീസ് വർധിപ്പിക്കില്ല

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധനവ് വരുത്തില്ലേക്ക് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ സമ്മർദ്ദം വകവയ്ക്കാതെയാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്മെന്റുകളുടെ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ കോളേജുകൾ 10 മുതൽ 15 ശതമാനം വരെ ഫീസ് വർധനവിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം സർക്കാർ 10 ശതമാനം വർദ്ധനവ് അനുവദിച്ചിരുന്നുവെന്നും ഈ വർഷം ഫീസ് വർധനവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ 10 ശതമാനം വർധനവ് തന്നെ സാധാരണക്കാർക്ക് അധിക ഭാരമാണ്. ഇതിൽ കൂടുതൽ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാൻ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | FEES HIKE
SUMMARY: No fee hike for medical, dental courses in upcoming academic year, K’taka Min. Sharan Prakash Patil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *