ഒളിമ്പിക്‌സ്; വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

ഒളിമ്പിക്‌സ്; വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ വനിതാ ബോക്സിങ്ങിൽ സ്വർണം നേടിയ ഇമാനെ ഖലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്. വനിതകളുടെ 66 കിലോ​ഗ്രാം ബോക്സിങ് മത്സരത്തിലാണ് അൽജീരിയൻ താരം ഇമാനെ മത്സരിച്ചത്. മത്സരത്തിനു പിന്നാലെ ഇമാനെ പുരുഷനാണെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഇമാനെയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു.

പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അൾജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധർ 2023 ജൂണിലാണ് ലിംഗനിർണയ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോർട്ട് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.

2023-ൽ ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ പോരാട്ടത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇൻ്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ ഇമാനെ വിലക്കിയിരുന്നു. പാരിസ് ഒളിമ്പിക്സിൽ ഇറ്റാലിയൻ താരം ഏഞ്ചല കരിനിയെയാണ് ഇമാനെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിനിടെ ഇമാനെയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയുമായിരുന്നു.

 

TAGS: SPORTS | OLYMPICS
SUMMARY: Boxer Imane Khelif Confirmed As Biological Male In Medical Report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *