കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം; ട്രക്കുകള്‍ ലേലം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം; ട്രക്കുകള്‍ ലേലം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി

മധുര: കേരളത്തില്‍ നിന്നുള്ളം മെഡിക്കല്‍ മാലിന്യങ്ങളുമായി തമിഴ്‌നാട്ടിലെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ വലിച്ചെറിയല്‍ മനുഷ്യൻ്റെ നിലനില്‍പ്പിന് തന്നെ ഗുരുതര ഭീഷണിയാണെന്നും, അവ 48 മണിക്കൂറിനകം സംസ്ക്കരിച്ചിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് നിയമവിരുദ്ധമായി മാലിന്യം കടത്തി കൊണ്ടുവരുന്നതും അത് തമിഴ്‌നാട്ടില്‍ തള്ളുന്നതും പതിവാവുകയാണെന്നും, ഇത് വളരെ ഗൗരവമായി കാണുന്നുവെന്നും കോടതി അറിയിച്ചു.

ബയോ-മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വിശദമായ നടപടിക്രമം ചട്ടങ്ങളില്‍ നിർദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുപോകരുത്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ 48 മണിക്കൂറിനകം സംസ്കരിച്ചിരിക്കണം. നിയമവിരുദ്ധമായി മാലിന്യം കടത്തിക്കൊണ്ടു വന്ന് തള്ളുന്നത് വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

TAGS : MADRAS HIGH COURT
SUMMARY : Medical waste from Kerala; Madras High Court to auction trucks

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *