മീര നന്ദന്‍റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി; മെഹന്ദി ചടങ്ങിനെത്തി താരങ്ങള്‍

മീര നന്ദന്‍റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി; മെഹന്ദി ചടങ്ങിനെത്തി താരങ്ങള്‍

നടി മീര നന്ദന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി. സിനിമ താരങ്ങളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങീ നിരവധി പേരാണ് മീരയുടെ മെഹന്ദി ആഘോഷങ്ങള്‍ക്ക് എത്തിയത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ശ്രീജുവിനൊപ്പമുള്ള ചിത്രവും മീര ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള ഐ-ലൈൻ ഡ്രസ്സാണ് മീര ധരിച്ചിരിക്കുന്നത്.

ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്‍. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കള്‍ പരസ്പരം സംസാരിച്ച്‌ വിവാഹമുറപ്പിക്കുകയായിരുന്നു

ഏഷ്യാനെറ്റില്‍ അവതാരകയായി മീര ആദ്യം എത്തുന്നത്. തുടര്‍ന്ന് ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം.

തൊട്ടടുത്ത വർഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോള്‍ഡ് 101.3 എഫ്‌എമ്മില്‍ ആർജെയാണ് മീര.

TAGS : MEERA NANDAN | MARRIAGE
SUMMARY : Meera Nandan’s wedding celebrations have begun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *