മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളുരു വൈറ്റ്ഫീല്‍ഡ് സെക്രെഡ് ഹാര്‍ട്ട് പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് മെഗാ കരോള്‍ മത്സരം ‘കോറല്‍ ക്രെസെന്റോ സീസണ്‍ 02’ ഡിസംബര്‍ 07 ന് വൈകിട്ട് 3 മതല്‍ നടക്കും.

ബെംഗളൂരുവിലെ വിവിധ പള്ളികളില്‍ നിന്നുള്ള മികച്ച കാരോള്‍ ഗാന സംഘങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ് മത്സരം. സംഗീത മേഖലയിലെ പ്രമുഖര്‍ മത്സരം വിലയിരുത്തും. മത്സര സ്ഥലത്ത് പ്രേക്ഷകര്‍ക്കായി വില്‍പ്പന സ്റ്റാളുകള്‍, ഭക്ഷണ വില്‍പ്പന സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍, വിശാലമായ പാര്‍ക്കിങ്ങ് എന്നിവ ഒരുക്കുമെന്നും ആഘോഷരാവിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് വികാരി. ഫാ. മാര്‍ട്ടിന്‍ തട്ടാപ്പരമ്പില്‍ അറിയിച്ചു.
<br>
TAGS :CHRISTMAS CAROL
SUMMARY : Mega Christmas Carol Song Contest on 07 December

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *