മെസിയുടെ കേരള സന്ദർശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി

മെസിയുടെ കേരള സന്ദർശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി

തിരുവനന്തപുരം:  ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് അനുമതികൾ കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതികളാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലെത്തുമെന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രതികരണം നല്‍കിയിരുന്നില്ല. മലപ്പുറത്തിനും കോഴിക്കോടിനും ഇടയില്‍ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം വരാന്‍ പോകുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ഇതിനായി 35 ഏക്കര്‍ സ്ഥലം കാലിക്കറ്റ് സര്‍വകലാശാല അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ നിര്‍മാണം ഉടന്‍ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
<BR>
TAGS : LIONEL MESSI | FOOTBALL
SUMMARY : Messi’s visit to Kerala. The Minister said in the Assembly that two permissions have been received from the Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *