ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തി: സമ്മതിച്ച് എഡിജിപി, സ്വകാര്യസന്ദര്‍ശനമെന്ന് വിശദീകരണം

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തി: സമ്മതിച്ച് എഡിജിപി, സ്വകാര്യസന്ദര്‍ശനമെന്ന് വിശദീകരണം

തിരുവനന്തപുരം:  ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത്കുമാര്‍. കൂടെ പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും സ്വകാര്യ സന്ദര്‍ശനം ആയിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍ എസ് എസ് ക്യാമ്പിനിടെയായിരുന്നു ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. 2023 മെയിലാണ് കൂടിക്കാഴ്ച നടന്നത്. ആര്‍ എസ് എസ് നേതാവിന്റെ കാറിലാണ് എഡിജിപി കൂടിക്കാഴ്ച്ചക്കായി എത്തിയതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പൂരവുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ പി. വി. അന്‍വര്‍ അടക്കമുള്ളവര്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. ലോക്‌സഭാ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി അജിത് കുമാര്‍ പൂരം കലക്കിയെന്നാണ് ഇടത് എംഎല്‍എകൂടിയായ പി വി അന്‍വര്‍ ആരോപിച്ചത്. തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. സന്ദര്‍ശനം സ്വകാര്യമെന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കൂടിക്കാഴ്ച്ചയെ കുറിച്ച് അന്വേഷിക്കുന്നത്.
<BR>
TAGS ; ADGP MR AJITH KUMAR IPS
SUMMARY : Met with RSS leader. Agreed ADGP, explained as private visit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *