ബെംഗളുരൂവിൽ പുതിയ ഓഫീസ് തുടങ്ങാനൊരുങ്ങി മെറ്റ

ബെംഗളുരൂവിൽ പുതിയ ഓഫീസ് തുടങ്ങാനൊരുങ്ങി മെറ്റ

ബെംഗളൂരു: സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ബെംഗളുരൂവിൽ പുതിയ ഓഫീസ് തുടങ്ങാനൊരുങ്ങി മെറ്റ. ആധുനിക എൻജിനീയറിങ് സാധ്യതകളെ വികസിപ്പിക്കുന്നതും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരിക്കും മെറ്റയുടെ പുതിയ ഓഫീസ്. പുതിയ ഓഫീസിനോടനുബന്ധിച്ച്, എ.ഐ എൻജിനീയറിങ്, ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ, കസ്റ്റം ചിപ്പ് ഡവലപ്മെന്‍റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് കൂടുതൽ ആളുകളെ നിയമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാർക്കൊപ്പമാണ് മെറ്റയും ഇന്ത്യയിലെ സാന്നിധ്യം വ്യാപിപ്പിക്കുന്നത്. ഗൂഗിൾ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ അനന്ത എന്ന പേരിൽ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതിൽ ഗൂഗിൾ ഡീപ് മൈൻഡ്, ആൻഡ്രോയിഡ്, സെർച്ച്, പേ, ക്ലൗഡ്, മാപ്സ്, പ്ലേ എന്നിവയുൾപ്പെടെയുള്ള ഡിവിഷനുകളിലെ വിദഗ്ധർ പ്രവർത്തിക്കുന്നുണ്ട്. 2010ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച മെറ്റയ്ക്ക് നിലവിൽ ഗുരുഗ്രാം, ന്യൂഡൽഹി, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. എന്നാൽ, ഇതുവരെ ഇന്ത്യയിലെ ഓഫീസുകളിൽ പ്രധാനമായും എൻജിനീയറിങ് ഇതര ജോലികളാണ് ഉണ്ടായിരുന്നത്.

നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് മെറ്റയുടെ എൻജിനീയറിങ് ടീമുകൾ കേന്ദ്രീകരിച്ചിരുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് എന്നിവയുൾപ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾ നൂറുകോടിയിലധികം ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്.

TAGS: BENGALURU
SUMMARY: Meta to start new office in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *