ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്; ഒറ്റദിവസം യാത്ര ചെയ്തത് 9 ലക്ഷം പേർ

ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്; ഒറ്റദിവസം യാത്ര ചെയ്തത് 9 ലക്ഷം പേർ

ബെംഗളൂരു: ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്. നമ്മ മെട്രോയിൽ ഒറ്റ ദിവസം യാത്ര ചെയ്തത് 9 ലക്ഷം പേരാണ്. മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം യാത്രക്കാർ മെട്രോ സേവനം ഉപയോഗിക്കുന്നത്. ഏപ്രിൽ 17-ന് മെട്രോയിൽ 9,08,153 പേരാണ് യാത്ര ചെയ്തത്. പർപ്പിൾ ലൈനിൽ 4,35,516 യാത്രക്കാരും, ഗ്രീൻ ലൈനിൽ 2,85,240 യാത്രക്കാരും, നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷനിൽ (ഇന്റർചേഞ്ച്) 1,87,397 – പേരുമാണ് യാത്ര ചെയ്തത്.

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടും മെട്രോ സേവനം യാത്രക്കാർക്ക് പ്രിയമേറിയതാകുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ലൈൻ വിപുലീകരണങ്ങളും അടിസ്ഥാന സൗകര്യ നവീകരണങ്ങളും ഉപയോഗിച്ച്, മെട്രോ ശൃംഖല നഗരത്തിലെ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇതിലും വർധന പ്രതീക്ഷിക്കുന്നതായി ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro achieves record footfall with over 9 lakh boardings in a single day in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *